Latest NewsInternational

ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോട​നം

കൊ​ളം​ബോ: ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോട​നം. ശ്രീ​ല​ങ്ക​യി​ല്‍ കൊ​ളം​ബോ​യി​ല്‍ സ്ഫോ​ട​നം ന​ട​ന്ന പ​ള്ളി​ക്ക് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​നി​ലു​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ബോംബ് സ്‌ക്വാഡ് നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്‌ഫോടനമുണ്ടായത്. സം​ഭ​വ​ത്തി​ല്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സെന്‍ട്രല്‍ കൊളംബോ ബസ് സ്‌റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി.  ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ 88 സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്.

സ്ഫോടന പരമ്പരയെ തുടർന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും.

ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ക്രൈസ്തവ ദേവാലയത്തിലും ആഡംബരഹോട്ടലിലും മറ്റുമായി നടന്ന സ്‌ഫോനപരമ്പരയില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കന്‍ മുസ്ലീം സംഘടനയായ നാഷണല്‍ തൗഹീഡ് ജമാത്ത് (എന്‍ടിജെ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ‘ഒരു വലിയ രഹസ്യാന്വേഷണ പരാജയം’ എന്നാണ് ഈ ആക്രമണം വിലയിരുത്തപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button