KeralaLatest News

യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിനിട്ട സംഭവം: ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട എയര്‍ബസില്‍ നിന്നും യുവാക്കളെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. സുരേഷ് കല്ലട’ ബസ് ജീവനക്കാരായ മൂന്നു പേര്‍ക്കെതിരേയാണ് കേസ്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ വഴിമധ്യേ ജീവനക്കാര്‍ ബസില്‍നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്.

അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അജയ് ഘോഷ്. തിരുവനന്തപുരത്തു നിന്നു രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോള്‍ കേടായി. അര്‍ധരാത്രി വഴിയിലായിപ്പോയ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഇതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു.

എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറുകയായിരുന്നു. ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ മര്‍ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു.

ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് എഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button