Latest NewsKerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പി എസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: സംസ്ഥാനത്ത് ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് നിലവില്‍ ഉള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ പരോക്ഷമായി വിമര്‍ശിച്ചു. റഫറി തന്നെ ഗോളടിക്കാന്‍ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴത്തി കാണിക്കുകയുമാണ്.താന്‍ ഖേദം പ്രകടിപ്പിച്ചു എന്ന ടിക്കാറാം മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും നേരത്തെ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നുു

shortlink

Related Articles

Post Your Comments

Related Articles


Back to top button