KeralaLatest News

വോട്ട് അധികാരവും അവകാശവുമാണെന്ന് മമ്മൂട്ടി

കൊച്ചി: വോട്ട് അധികാരവും, അവകാശവുമാണെന്ന് നടന്‍ മമ്മൂട്ടി, വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന താരം.തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106 നമ്പര്‍ ബൂത്തിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവും ഹൈബി ഈഡനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

‘ വോട്ട് നമ്മുടെ അധികാരമാണ് . സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണം ” രണ്ട് പേരും വേണ്ടപ്പെട്ടവരാണ്, പക്ഷേ എനിക്ക് ഒരു വോട്ടെയുള്ളൂ ‘

നമ്മള്‍ നമ്മുക്ക് വേണ്ടി പ്രതിനിധികളെ തെരഞ്ഞെടുക്കുകയാണ് എന്ന് ഓര്‍മ്മിപ്പിച്ച മമ്മൂട്ടി രണ്ട് സ്ഥാനാര്‍ത്ഥികളും തനിക്ക് പ്രിയപ്പെട്ടവരാണെന്നും പറഞ്ഞു. മമ്മൂട്ടി ഭാര്യ സുല്‍ഫിത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. പനമ്പിള്ളി നഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു മമ്മൂട്ടിയുടെ വോട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button