KeralaLatest NewsElection NewsIndiaElection 2019

എൻഎസ്എസിന് വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണുള്ളത് , ഈ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും ; എൻ എസ് എസ്

ചങ്ങനാശ്ശേരി ; വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് എൻ എസ് എസിനുള്ളതെന്നും , ഈ തെരഞ്ഞെടുപ്പിൽ ആ നിലപാട് പ്രതിഫലിക്കുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എല്ലാവർക്കും വിജയാശംസകൾ നേർന്നിട്ടുണ്ട് ,പക്ഷെ ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുക യാഥാർത്ഥ്യബോധത്തോടെയാകും .

ശബരിമല വിഷയത്തിൽ വിശ്വാസവും ,ആചാരവും സംരക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാ പാർട്ടികൾക്കും ഉണ്ട് .അതിനു ദോഷം ചെയ്യാൻ ശ്രമിച്ചാൽ ജനം പ്രതികരിക്കും ,തീർച്ചയാണ് .വിശ്വാസികൾ എവിടെയൊക്കെയുണ്ടോ ,അവിടെയൊക്കെ ഈ പ്രതിഫലനം ഉണ്ടാകും .ചങ്ങനാശേരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button