KeralaLatest NewsElection News

എല്ലാവരോടും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഗവര്‍ണര്‍ പി.സദാശിവം

തിരുവനന്തപുരം: എല്ലാവരോടും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഗവര്‍ണര്‍ ജസ്റ്റിസ്.പി..സദാശിവം. ആരും വോട്ട് ചെയ്യാന്‍ മടിച്ചു നില്‍ക്കരുതെന്നും,എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവഹര്‍നഗര്‍ എല്‍പി സ്‌കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഭാര്യ സരസ്വതിയ്ക്കൊപ്പമാണ് ഗവര്‍ണര്‍ വോട്ട് ചെയ്യാന്‍ എത്തിയത്. പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഇന്ന് 117 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 13 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് പോളിംഗ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button