Latest NewsKerala

സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് നിശ്ചിത സമയത്തിനകം വിട്ടുപോകുന്നവരില്‍ നിന്ന് കോഴ്സിന്റെ മുഴുവന്‍ തുകയും ഈടാക്കുന്നതിനെതിരെ ഹൈക്കോടതി

സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് നിശ്ചിത സമയത്തിനകം വിട്ടുപോകുന്നവരില്‍ നിന്ന് കോഴ്‌സിന്റെ മുഴുവന്‍ തുകയും ഈടാക്കുന്നതിനെതിരെ ഹൈക്കോടതി . അങ്ങനെ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ചൂഷണം തടയണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2006ല്‍ നിയമനിര്‍മാണം നടത്തുകയും പ്രവേശന മേല്‍നോട്ടത്തിനും ഫീസ് നിയന്ത്രണത്തിനും സമിതിയുണ്ടാക്കുകയും ചെയ്തു. എന്നിട്ടും ചൂഷണമുണ്ടെങ്കില്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം.

2013ല്‍ സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ പ്രവേശനം നേടിയ ഉടല്‍ ഭോപ്പാലില്‍ അവസരം ലഭിച്ച സിദ്ധാര്‍ത്തിന്റെ പിതാവ് തുളസീധരന്‍ നായരുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. 2013 ജൂലൈ അഞ്ചിനാണ് നെടുമങ്ങാട് മോഹന്‍ദാസ് എന്‍ജിനിയറിംഗ് കോളേജില്‍ പ്രവേശനം നേടിയത്. എന്നാല്‍ ഇതിനിടെ വിദ്യാര്‍ത്ഥിയ്ക്ക് സ്‌കോളര്‍ഷിപ്പോടെ ശാസ്ത്രപഠന ഗവേഷണ സെന്ററില്‍ അഡിമിഷന്‍ ലഭിക്കുകയായിരുന്നു. ഇതോടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തെ മുഴുവന്‍ തുകയായ 2.60 ലക്ഷം രൂപ അടയ്്ക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥയുടെ പിതാവ് കോടതിയില്‍ ഹര്‍ജിനല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button