Cricket

ഐപിഎല്ലിന്റെ പ്ലേ ഓഫ് വേദികള്‍ ഇവയാണ്

ഐപിഎല്‍ 12ാം സീസണിന്റെ പ്ലേ ഓഫ് വേദികള്‍ തീരുമാനമായി. മയ് 12ന് ഐപിഎല്‍ ഫൈനല്‍ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നെടക്കും.

സീസണിലെ ഒന്നാം ക്വാളിഫയര്‍ ചെന്നൈയിലും രണ്ടാം ക്വാളിഫയര്‍ വിശാഖപട്ടണത്തും അരങ്ങേറും.മുന്‍ വിജയികളുടെയും റണ്ണേസ് അപ്പുകളുടെയും സ്ഥലങ്ങളാണ് പൊതുവേ ഐ.പി.എല്‍ പ്ലേ ഓഫുകള്‍ക്കായി തെരഞ്ഞെടുക്കാറ് എങ്കിലും, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസൗകര്യം മൂലം ബിസിസിഐ വേദികള്‍ മാറ്റി നിശ്ചയിക്കുകയായിരുന്നു

ചട്ടമനുസരിച്ച് ഐപിഎല്‍ കലാശക്കളി ചെന്നൈയില്‍ വെച്ചാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അനുമതി ലഭിക്കുന്നതിനാനാണ് ഫൈനല്‍ മത്സരം ഹൈദരാബാദിലേക്ക് മാറ്റിയത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button