KeralaLatest News

കർണാടക ആർടിസി ബസിൽ യാത്ര ചെയ്‌ത മലയാളി യാത്രക്കാരന്റെ അനുഭവം ശ്രദ്ധേയമാകുന്നു

യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കല്ലട ബസ് സർവീസിനെതിരെയും ജീവനക്കാർക്കെതിരെയും രോഷം പുകയുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസി ബസിൽ യാത്ര ചെയ്‌ത മലയാളി യാത്രക്കാരന്റെ അനുഭവം ശ്രദ്ധേയമാകുന്നു. ദിലീപ് മുതുമന എന്ന വ്യക്തിയാണ് കർണാടക ആർടിസിയിൽ നിന്നുമുണ്ടായ മാതൃകാ പരമായ പെരുമാറ്റം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടതാണ് ഇത് എഴുതാൻ കാരണം. നാട്ടിലേക്കുള്ള യാത്രക്കിടെ മൈസൂർ കഴിഞ്ഞപ്പോൾ ബസ് കേടായി(അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാർ മാറാൻ പറഞ്ഞപ്പോള്‍). എന്നാൽ ഈ വിവരം ജീവനക്കാർ യാത്രക്കാരെ അറിയിച്ചില്ല.വണ്ടി റോഡിന്റെ വശത്ത് ചേർന്ന് നിർത്തിയിട്ടു.ബസ് ഓഫ് ചെയ്തില്ല. എസി പ്രവർത്തിപ്പിക്കുകയും ചെയ്തു. ഉറക്കത്തിലായിരുന്ന യാത്രക്കാർ ഇതൊന്നും അറിഞ്ഞിരുന്നില്ല. മൈസൂരുവിൽ നിന്നും അതേ സൗകര്യങ്ങളുള്ള ബസ് എത്തിയ ശേഷം ജീവനക്കാർ ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തിയപ്പോഴാണ് ബസ് കേടായവിവരം യാത്രക്കാർ അറിയുന്നത്. ഇരുട്ടത്ത് ജീവനക്കാർ തന്നെ ടോർച്ച് അടിച്ചു എല്ലാവരേയും പുതിയ ബസിലേക്ക് മാറ്റുകയും, ലഗേജ് മാറ്റാൻ സഹായിക്കുകയും ചെയ്തുവെന്നു ദിലീപ് പോസ്റ്റിൽ പറയുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കർണ്ണാടക ആർടിസി, മൈസൂർ കഴിഞ്ഞ ശേഷം ബസ് കേടായി, (അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാർ മാറാൻ പറഞ്ഞ ശേഷം ആണ്). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തിൽ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് എസി പ്രവർത്തിപ്പിച്ചതിനാൽ യാത്രക്കാർ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ക്ക് മൈസൂരിൽ നിന്ന് വേറേ ബസ് ആണ് എത്തിയത്

ഇത് എഴുതാൻ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാൻ മൂന്ന് മണിക്കൂർ വഴിയിൽ കിടത്തിയ ശേഷം. ഇവിടെ കർണ്ണാടക ബസ് ജീവനക്കാർ വളരേ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്. ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിേപ്പായി എങ്കിലും എസി ഒക്കെ ഓൺ ചെയ്ത വെച്ച് സുഖമായി ഉറങ്ങാൻ സമ്മതിച്ചു. മൈസൂരിൽ നിന്ന് വേറേ വണ്ടി എത്തിച്ചു. എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണർത്തി. ഇരുട്ടത്ത് ജീവനക്കാർ ടോർച്ച് അടിച്ചു എല്ലാവരേയും മാറ്റി, പലരുടെയും ലഗേജ് മാറ്റാൻ അവർ സഹായിച്ചു. ഇപ്പോ അതേ സൗകര്യങ്ങളുള്ള വേറൊരു ബസിൽ യാത്ര തുടർന്നു

ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാർക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുൻപേ മറ്റൊരു ബസ് എത്തിച്ചു തന്ന കെഎസ്ആർടിസി അധികൃതർക്കും ( കർണ്ണാടക ) എന്റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button