Latest NewsCinema

തമിഴ് ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍

തമിഴ് സിനിമയില്‍ പ്രധാനമന്ത്രിയായി വേഷമിടാനൊരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ ഇപ്പോഴും മികച്ച പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനു ശേഷം 150 കോടി ക്ലബ്ബില്‍ ഇടം നേടിയ മലയാള സിനിമയായ ലൂസിഫറില്‍ രാഷ്ട്രീയക്കാരനായിട്ടായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. അധോലോക നായകന്റെ വേഷത്തിലും മോഹന്‍ലാല്‍ ഈ സിനിമയില്‍ ഏത്തുന്നുണ്ട്. ഇനി പ്രധാനമന്ത്രിയായി കയ്യടി നേടാനാണ് മോഹന്‍ലാല്‍ ഒരുങ്ങുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായിട്ടായിരുന്നു മോഹന്‍ലാല്‍ ലൂസിഫറില്‍ അഭിനയിച്ചത്. മലയാളത്തില്‍ രാഷ്ട്രീയക്കാരനായി തിളങ്ങിയ മോഹന്‍ലാല്‍ തമിഴ് സിനിമയായ കാപ്പാനിലാണ് പ്രധാനമന്ത്രിയായി എത്തുന്നത്. സൂര്യയാണ് നായകന്‍. കെ. വി ആനന്ദാണ് സിനിമയുടെ സംവിധാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button