Election NewsKeralaLatest News

ഇത്തവണയും ആദ്യത്തെ രണ്ടു വോട്ടുകള്‍ ഇവരുടേത്

മലപ്പുറം: ഇത്തവണയും പാണക്കാട് സികെഎംഎം എഎല്‍പി സ്‌കൂളില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് പാണക്കാട് സികെഎംഎം എഎല്‍പി സ്‌കൂളിലെ 97ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പിന്നാലെ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയാണ് വോട്ട് രേഖപ്പെടുത്തിയത്. മകന്‍ ആഷിഖും കുഞ്ഞാലികുട്ടിയോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജിയിക്കുമെന്നും, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നുംവോട്ട് രേഖപ്പെടുത്തിയ ശേഷം ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പാണക്കാട്ടെ 97ാം നമ്പര്‍ ബൂത്തില്‍ ആദ്യവോട്ട് രേഖപ്പെടുത്തുന്നത് തങ്ങളാണ് അതിന് ശേഷം സ്ഥാനാര്‍ത്ഥി വോട്ട് രേഖപ്പെടുത്തുന്നതാണ് മുസ്ലിം ലീഗിന്റെ കീഴ്വഴക്കം. അത് ഇത്തവണയും മാറിയില്ല. ആദ്യ വോട്ടുകള്‍ രേഖപ്പെടുത്താനായി തങ്ങളും കുഞ്ഞാലിക്കുട്ടിയും അതിരാവിലെ തന്നെ ബൂത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button