Latest NewsIndia

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ വോട്ട് രേഖപ്പെടുത്തി.അഹമ്മദാബാദിലെ റെയ്‌സാനിലെ പോളിംഗ് ബൂത്തിലാണ് ഹീരാബെന്‍ വോട്ട് രേഖപ്പെടുത്തിയത്.

നരേന്ദ്ര മോദിയെ അനുഗ്രഹിച്ച് പോളിംഗ് ബൂത്തിലയച്ചതിന് ശേഷമാണ് ഹീരാബെന്‍ വോട്ട് രേഖപ്പെടുത്തിയത്. കാലില്‍ തൊട്ടു വണങ്ങി അനുഗ്രഹം തേടിയ മകന് മധുരവും ഷാളും നല്‍കിയായിരുന്നു ഹീരാബെന്‍ അനുഗ്രഹിച്ച് യാത്രയാക്കിയത്.

നരേന്ദ്ര മോദിയുടെ സഹോദരന്‍ പങ്കജ് മോദിക്കൊപ്പമാണ് തൊണ്ണൂറ്റെട്ട് വയസ്സുള്ള ഹീരാബെന്‍ താമസിക്കുന്നത്. ഇരുപത് മിനിറ്റ് നേരം മോദി അമ്മയ്ക്ക് അരികില്‍ ചെലവഴിച്ചു.

നേരത്തെ ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ ശക്തി വോട്ടവകാശമാണെന്നും സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button