KeralaLatest NewsElection News

വോട്ട് ചെയ്യാന്‍ വി പി സാനു എത്തിയത് കുടുംബസമേതം

മലപ്പുറം: കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി പി സാനു. വളാഞ്ചേരി പാണ്ടികശാല ഹയാത്തുല്‍ ഇസ്ലാം മദ്രസയിലെ 166-ാം ബൂത്തിലാണ് സാനുവും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.

മലപ്പുറത്ത് ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സാനു പറഞ്ഞു. കാല്‍ ലക്ഷം ഭൂരപിക്ഷത്തിന് ഇടതുപക്ഷം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായു സാനു കൂട്ടിച്ചേര്‍ത്തു.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കും. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ആ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടിരുന്നു. ഇത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും സംഭവിക്കുകയെന്നും സാനു തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button