Latest NewsElection NewsKerala

ഓഫീസറുടെ അശ്രദ്ധ; സലിം കുമാറിന്റെ വലം കൈയിലും ഇടം കൈയിലും മഷി പുരട്ടി

കോട്ടയം: പോളിങ് ഓഫീസറുടെ അശ്രദ്ധ മൂലം നടന്‍ സലീം കുമാറിന് രണ്ട് കൈയിലും മഷി പുരട്ടേണ്ടി വന്നു. നീണ്ടൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ വോട്ടു ചെയ്യാനെത്തിയ സലീം കുമാര്‍ തന്റെ വലതു കൈയിലെ ചൂണ്ടു വിരലാണ് ഓര്‍ക്കാതെ ആദ്യം നീട്ടിയത്. ശ്രദ്ധിക്കാത്ത പോളിങ് ഓഫീസര്‍ വലതു കൈയിലെ വിരലില്‍ തന്നെ മഷി പുരട്ടുകയും ചെയ്തു. എന്നാല്‍ പുറത്തിറങ്ങിയപ്പോഴാണ് താരം ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടനെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വീണ്ടും സലീം കുമാറിന്റെ ഇടതു കൈയിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടുകയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് കണ്ണൂരിലും (82.87) ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്തും (73.40) ആണ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ (80.26) റെക്കോര്‍ഡ് പോളിങായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം യന്ത്രത്തകരാറും വിവ പാറ്റിലെ താമസവും വോട്ടിങ് വൈകാനിടയാക്കി. പലയിടത്തും പോളിങ് അവസാനിച്ചത് രാത്രി ഏറെ വൈകിയാണ്. വോട്ടിങ്ങിനിടെ 11 പേര്‍ കുഴഞ്ഞു വീണു മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button