CricketLatest NewsSports

വനിത ടി20 ചലഞ്ച് ടൂർണമെന്റ് പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ : വനിത ടി20 ചലഞ്ച് ടൂർണമെന്റ് പ്രഖ്യാപിച്ച് ബിസിസിഐ. മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന നാല് മത്സരങ്ങളായിരിക്കും നടക്കുക. വെലോസിറ്റി എന്ന ടീമിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍നോവാസും ട്രെയില്‍ബ്ലേസേഴ്‌സും തമ്മിലായിരുന്നു മത്സരം.

മെയ് 6 മുതല്‍ മേയ് 11 വരെ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആദ്യ റൗണ്ട് മത്സരത്തിന് ശേഷം സെലക്ട് ചെയ്യപ്പെടുന്ന രണ്ടാം സ്ഥാനക്കാർ ഇടം നേടും. ഇന്ത്യയിലെയും വിദേശത്തെയും മുന്‍ നിര താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിൽ ടീമുകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button