Latest NewsUAE

രക്തസമ്മര്‍ദ്ദത്തിനുള്ള ഈ മരുന്നുകള്‍ യുഎഇ നിരോധിച്ചു

അബുദാബി: വിപണിയില്‍ ലഭ്യമാകുന്ന രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികള്‍ക്കെതിരെ കര്‍ശന നിയന്ത്രണവുമായി യുഎഇ ആരോഗ്യ മന്ത്രാലയം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനായി ഉപയോഗിക്കുന്ന ഐര്‍സോടാന്‍ 150, 300 മില്ലിഗ്രാം ഗുളികള്‍ പിന്‍വലിക്കാനാണ് ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ നല്‍കിയത്.

മരുന്നുകള്‍ ഉടന്‍ പിന്‍വലിക്കാനും ഈ മരുന്നുകളുടെ വിപണനവും ഇറക്കുമതിയും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.ഈ മരുന്നുകളില്‍ എന്‍ഡിഇഎ ( N-Nitrosodiethylamine) അടങ്ങിയിരിക്കുന്നതായും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ഇന്റര്‍നാഷണല്‍ റഗുലേറ്ററി ഓര്‍ഗനൈസേഷനും റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇര്‍ബെസാര്‍ടാനിലെ പ്രധാനഘടകമാണ് എന്‍ഡിഇഎ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രതിരോധിക്കുന്നതിനുള്ള പദാര്‍ത്ഥമാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button