KeralaLatest NewsElection NewsCandidatesElection 2019

ഉയർന്ന പോളിംഗ് ഗുണം ചെയ്യും കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകും : ശശി തരൂർ

തിരുവനന്തപുരം : തിരഞ്ഞെടുപ്പിനു ശേഷം പ്രതികരണവുമായി ശശി തരൂർ. ഉയർന്ന പോളിംഗ് ഗുണം ചെയ്യുമെന്നും, കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോൺഗ്രസ് ഇടതിന് വോട്ടുമറിച്ചെന്നു ബി ജെ പി ആരോപിക്കുന്നത് പരാജയഭീതികൊണ്ടാണ്. വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ വ്യക്തമാക്കി.

സംസ്ഥാനത്തു ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലാണ് എറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് (73.45%). 10,04,429 പേരാണ് വോട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button