KeralaLatest NewsNews

ദല്ലാള്‍ ടിപി നന്ദകുമാറുമായി ഗൂഢാലോചന നടത്തിയെന്ന അനില്‍ ആന്റണിയുടെ ആരോപണം തള്ളി ആന്റോ ആന്റണി

പത്തനംതിട്ട: ദല്ലാള്‍ ടിപി നന്ദകുമാറുമായി ഗൂഢാലോചന നടത്തിയെന്ന പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ ആരോപണം തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി ആന്റോ ആന്റണി ഗൂഢാലോചന നടത്തിയാണ് തനിക്കെതിരായ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.

Read Also: കെജ്രിവാള്‍ ഒരാഴ്ച കൂടെ ജയിലില്‍ തുടരണം

എന്നാല്‍, ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്റോ ആന്റണി പറഞ്ഞു. അനില്‍ ആന്റണി വിവരദോഷം പറയുകയാണ്. നന്ദകുമാറിനെ കണ്ടിട്ടുപോലുമില്ല. ഗൂഢാലോചന നടത്തിയെന്നുള്ള അനില്‍ ആന്റണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആന്റോ ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button