Nattuvartha

തീരമേഖലകളില്‍ ശക്തമായ കടലാക്രമണം; ജാ​ഗ്രതാ നിർദേശം

ചില വീടുകള്‍ പൂര്‍ണമായും ഇടിഞ്ഞ് വീണു

തിരുവനന്തപുരത്തിന്റെ തീരമേഖലകളില്‍ ശക്തമായ കടലാക്രമണം. വലിയതുറയിലും ചിറയിന്‍കീഴിലുമായി ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ബീച്ചിലും കടലേറ്റം രൂക്ഷം. ഉച്ച മുതലാണ് കടല്‍ കരയിലേക്ക് കയറി ശംഖുമുഖം ബീച്ചിലും കടലേറ്റം രൂക്ഷം.

ഉച്ച മുതലാണ് കടല്‍ കരയിലേക്ക് കയറി അടിച്ച് തുടങ്ങിയത്. തീരത്ത് വച്ചിരുന്ന ചില വള്ളങ്ങള്‍ കടലില്‍പെട്ടു. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് ഭാഗത്തെ വീടുകളിലും വ്യാപകമായി വെള്ളം കയറി. ചില വീടുകള്‍ക്ക് നാശനഷ്ടവുമുണ്ട്.

പതിവായി വെള്ളം കയറി അപകടാവസ്ഥയിലായിരുന്ന ചില വീടുകള്‍ പൂര്‍ണമായും ഇടിഞ്ഞ് വീണു. ആളപായമൊന്നുമുണ്ടായിട്ടില്ല. ശംഖുമഖത്ത് ബീച്ചിലേക്കും തിരയടിച്ച് കയറിയതോടെ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Tags

Post Your Comments


Back to top button
Close
Close