Latest NewsIndia

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ; സിബിഐ, ഐബി ,പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചു

ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണക്കേസിൽ സിബിഐ, ഐബി,ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു.12 : 30 ന് ചേംബറിലെത്താൻ കോടതി നിർദ്ദേശിച്ചു. മൂന്ന് മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

കേസിൽ അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിച്ചിരുന്നു. രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.ഇന്നലെയും കേസിനുവേണ്ടി കോടതി ചേർന്നുവെങ്കിലും അഭിഭാഷകന്‍ എത്താത്തതുകൊണ്ട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഉന്നതർ ഉൾപ്പെട്ട കേസിൽ അനുകൂല വിധിക്കായി കോർപറേറ്റ് അതികായൻ നടത്തിയ നീക്കം പരാജയപ്പെട്ടതാണ് കേസിന് പിന്നിലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button