Latest NewsElection NewsIndiaElection 2019

ചരിത്രത്തിലാദ്യമായി ബിജെപിക്ക് കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായി ബിജെപിക്കു കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനാര്‍ഥികള്‍. 437 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനകം പ്രഖ്യാപിച്ചതു 423 പേരെയാണ്.

ഉത്തര്‍ പ്രദേശില്‍ ഏതാനും സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥി പ്രഖ്യാപനം ബാക്കി നില്‍ക്കെയാണിത്.കൂടുതല്‍ സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കു വിട്ടുകൊടുത്ത സാഹചര്യത്തിലാണ് ഇത്തവണ കോണ്‍ഗ്രസിനു സീറ്റു കുറയുന്നത്.

2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 464 ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ജയിച്ചതു 44 സീറ്റുകളില്‍ മാത്രമാണ്.428 സീറ്റില്‍ മത്സരിച്ച ബിജെപിയുടെ 282 സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button