Latest NewsInternational

മുട്ട വാങ്ങി കുറച്ച്‌ കഴിഞ്ഞ് നോക്കിയപ്പോള്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാവ് കുഞ്ഞുങ്ങൾ

രണ്ട് ഡസന്‍ മുട്ടയാണ് ഇവര്‍ വാങ്ങിച്ചത്. ഇത് വാങ്ങി അടുക്കളയില്‍ ആയിരുന്നു സൂക്ഷിച്ചത്.

കഴിക്കാന്‍ വേണ്ടി മുട്ട വാങ്ങിയ സ്ത്രീ വീട്ടിലെത്തിയപ്പോള്‍ സംഭവിച്ചത് ഞെട്ടിക്കുന്ന കഥ. മുട്ട വാങ്ങി കുറച്ച്‌ കഴിഞ്ഞ് നോക്കിയപ്പോള്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാവ് കുട്ടികളെയാണ് ഇവർ കണ്ടത്. അതിന് ശേഷം വളരെയധികം മൃഗങ്ങളേയും പക്ഷികളേയും സ്‌നേഹിക്കുന്ന ഒരാളായി ഇവര്‍ മാറി എന്നതാണ് സത്യം. വിയറ്റ്‌നാമില്‍ ആണ് ഇത്തരം ഒരു സംഗതി നടന്നത്. കഴിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പുറത്ത് പോയി മുട്ട വാങ്ങിച്ച്‌ കൊണ്ട് വന്നത്. എന്നാല്‍ പിന്നീട് സംഭവിച്ചത് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.

ഇത് നല്ല വിരിഞ്ഞിറങ്ങിയ താറാവ് കുട്ടികളായി മാറുകയായിരുന്നു.രണ്ട് ഡസന്‍ മുട്ടയാണ് ഇവര്‍ വാങ്ങിച്ചത്. ഇത് വാങ്ങി അടുക്കളയില്‍ ആയിരുന്നു സൂക്ഷിച്ചത്. വേനല്‍ക്കാലം ആയതു കൊണ്ട് തന്നെ ചൂടിന്റെ കാര്യത്തില്‍ അത്ര പ്രശ്‌നം ഉണ്ടായതായി കരുതുന്നില്ല എന്നാണ് ഇവര്‍ പറഞ്ഞത്. അത് മുട്ട വിരിയുന്നതിന് ഒരു പ്രധാന കാരണമായി മാറി.പകുതി വിരിഞ്ഞ മുട്ടയില്‍ നിന്നുണ്ടാക്കുന്ന ബാലറ്റ് എന്ന വിഭവം കഴിക്കുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ പകുതി വിരിഞ്ഞ മുട്ട വാങ്ങി വന്നത് . ഇതാകട്ടെ വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്റ് എന്നീ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട വിഭവമായിരുന്നു ഇത്.

അതിന് വേണ്ടിയാണ് ഇവര്‍ മുട്ട വാങ്ങിച്ചതും. എന്നാല്‍ അടുത്ത ദിവസം നോക്കിയ ഇവര്‍ ഞെട്ടിപ്പോയി. മുട്ടയില്‍ നിന്ന് വിരിഞ്ഞിറങ്ങിയ താറാവ് കുട്ടികളെയായിരുന്നു ഇവര്‍ അടുക്കളയില്‍ കണ്ടത്. കഴിക്കാന്‍ വെച്ചിരുന്ന 24 മുട്ടകളില്‍ മുഴുവന്‍ വിരിഞ്ഞു എന്നതാണ് ഇവരെ അത്ഭുതപ്പെടുത്തിയത്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷത്തോടെയാണ് ഇവര്‍ ഈ മക്കളെയെല്ലാം സ്വീകരിച്ചത്.ഇതിന് ശേഷം ഇവര്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആയി മാറി എന്നതാണ് സത്യം.

Tags

Related Articles

Post Your Comments


Back to top button
Close
Close