Latest NewsUAEGulf

യു.എ.ഇയില്‍ അമിതവേഗതയില്‍ പാഞ്ഞ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടു : ഡ്രൈവര്‍ അറസ്റ്റില്‍

ഷാര്‍ജ : യു.എ.ഇയില്‍ വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു, ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയിലാണ് റോഡ്‌സൈഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തിയത്. ഉടന്‍തന്നെ യുവാവിനെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യെ മരണം സംഭവിക്കുകയായിരുന്നു. ആഫ്രിക്കന്‍ വംശജനായ യുവാവാണ് മരിച്ചത്.

ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് റോഡിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കും, അമിത വേഗതയില്‍ ഓടിച്ചതിനും, അപകടകരമാം വിധം ഡ്രൈവ് ചെയ്തതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button