Nattuvartha

കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; പഴകിയ മത്സ്യങ്ങൾ പിടികൂടി

പരിശോധനയിൽ പിടികൂടിയത് പഴകിയ മത്സ്യങ്ങൾ, ആശങ്കയിൽ ജനങ്ങൾ. കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധന നാളെയും തുടരും.

പരിശോധന നടത്തിയത് രാവിലെ പുതിയാപ്പ ഹാര്‍ബറിലും വലിയങ്ങാടിയിലെ സെന്‍റര്‍ മാര്‍ക്കറ്റിലുമായിരിന്നു . പഴകിയതും മതിയായ രീതിയില്‍ സുക്ഷിക്കാത്തതുമായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. മത്സ്യങ്ങളില്‍ അമോണിയം, ഫോർമാലിൻ കലർത്തിയിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ദ പരിശോധനക്കായി സാമ്പിളുകളും ശേഖരിച്ചു. ഇവ പരിശോധനക്ക് അയക്കും.

കൂടാതെ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വില്‍പ്പനക്കായി കൊണ്ട് വരുന്ന മത്സ്യങ്ങള്‍ കേട് വരാതിരിക്കാന്‍ അമോണിയ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button