Latest NewsOmanGulf

ഒമാനിൽ വാഹനാപകടം : നാല് മരണം

മസ്കറ്റ് : വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഒമാനിൽ മസ്‌ക്കറ്റിലെ ബുറൈമിയില്‍ അല്‍ഫേക്കടുത്ത് വാദി അല്‍ ഖാഫിയില്‍  നിസാന്‍ കാര്‍ പജേറോയുമായി കൂട്ടിയിടിച്ച് നിസാനില്‍ ഉണ്ടായിരുന്ന പാകിസ്താന്‍ സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.

മസ്‌കത്ത് കേന്ദ്രമായുള്ള കമ്പനിയുടെ അല്‍ഫേയിലെ പ്രോജക്ട് ഓഫിസില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോകുന്നവരെ വിമാനത്താവളത്തിലെത്തിക്കാൻ പോവുകയായിരുന്ന പജേറോയിലുണ്ടായിരുന്ന രാകേഷ് എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ഇന്ത്യക്കാരന്‍ ആണെന്നാണ് സൂചന.

അമിതവേഗതയിലും തെറ്റായ ദിശയിലും വന്ന നിസാന്‍ കാര്‍ പജേറോയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയിൽ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ അഞ്ചുപേര്‍ക്ക് ഇരിക്കാവുന്ന നിസാന്‍ കാറില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button