CricketLatest NewsSports

പ്രമുഖ ക്രിക്കറ്റ് താരത്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി

ന്യൂ ഡൽഹി : ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടാതെ പോയ ഋഷഭ് പന്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി രംഗത്ത്. ഇതിനെ കുറിച്ചോര്‍ത്ത് നിരാശപ്പെടേണ്ടെന്നും ദേശീയ ജേഴ്‌സിയില്‍ 15 വര്‍ഷമെങ്കിലും ഋഷഭ് പന്തിന് കളിക്കാന്‍ സാധിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഒരുപാട് ലോകകപ്പുകള്‍ വരുന്നുണ്ട്. ധോണിക്കും ദിനേശ് കാര്‍ത്തികിനും ഇനി ഒരുപാട് ക്രിക്കറ്റൊന്നും ബാക്കിയില്ല. പന്തിന് വിശാലമായ ഭാവിയുണ്ട്. അതിനാൽ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ലന്നുള്ളത് വലിയ പ്രശ്‌നമായെടുക്കണ്ട. ഇതൊരിക്കലും പന്തിന്റെ കരിയര്‍ അവസാനമല്ല. പന്തിന് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ഇന്ത്യയുടെ ലോകകപ്പ് ടീം മികച്ചതാണെന്നും ഗാംഗുലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button