Latest NewsInternational

ജനങ്ങളെ ഭീതിയിലാഴ്ത്തി ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

കൊളംബോ : ജനങ്ങളെ ഭീതിയിലാഴ്ത്തി ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോക്ക് 40 കി.മീ വടക്ക് പുഗോഡ പട്ടണത്തിലാണ് സ്ഫോടനമുണ്ടായത്. അത്യാഹിതങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ശേഷമാണ് ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം ഉണ്ടായത്.

പുഗോഡ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തെ തുറന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മന്‍പ് നടന്ന സ്‌ഫോടനത്തില്‍ അന്വേഷണം അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button