Latest NewsIndia

10 വിദ്യാര്‍ഥികൾ പരീക്ഷാഫലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു, പ്ലസ് ടു പരീക്ഷാ ഫലം വിവാദത്തിൽ

ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് തെലങ്കാന പ്ലസ്ടു പരീക്ഷ എഴുതിയത്. ഫലം വന്നപ്പോള്‍ ഇതില്‍ മൂന്നുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ തോറ്റതായി കണ്ടു.

ഹൈദരാബാദ്: തെലങ്കാനയിലെ പ്ലസ്ടു പരീക്ഷാഫലം വിവാദത്തിലേക്ക് . ഇതുവരെ 10 വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് . ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് തെലങ്കാന പ്ലസ്ടു പരീക്ഷ എഴുതിയത്. ഫലം വന്നപ്പോള്‍ ഇതില്‍ മൂന്നുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ തോറ്റതായി കണ്ടു. മൊത്തം 1000 മാര്‍ക്കുള്ളതില്‍ 900 ലഭിച്ച 11 വിദ്യാര്‍ഥികളും 850-നും 900-നും ഇടയില്‍ മാര്‍ക്ക് ലഭിച്ച 125 പേരും 750-ന് മുകളില്‍ മാര്‍ക്കു ലഭിച്ച 2000 വിദ്യാര്‍ഥികളും തോറ്റതായി ഫലം കാണിക്കുന്നു.

പരീക്ഷാഫലത്തില്‍ വ്യാപകമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും ആരോപിച്ചു.ഇവരില്‍ പലരും ഒരു വിഷയത്തിനാണത്രെ തോറ്റിരിക്കുന്നത്. തെലുങ്കില്‍ പൂജ്യം ലഭിച്ച വിദ്യാര്‍ഥിനി ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം ചെയ്തപ്പോള്‍ മാര്‍ക്ക് 99 ആയി. മുഴുവന്‍ പരീക്ഷയുമെഴുതിയ കുട്ടികളില്‍ ചിലരെ ചില വിഷയത്തില്‍ ഹാജരായില്ലെന്നും പരീക്ഷാഫലം കാണിക്കുന്നതായി ആരോപണങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button