KeralaNews

ആലപ്പുഴയില്‍ വിധി യു.ഡി.എഫിന് അനുകൂലമാകും; എം.ലിജു

 

ആലപ്പുഴയില്‍ സി.പി.എം തോല്‍വി സമ്മതിച്ചു കഴിഞ്ഞെന്ന് ഡി.സി.സി അധ്യക്ഷന്‍ എം.ലിജു. കോണ്‍ഗ്രസ്സ് – ബി.ജെ.പി ഒത്തുകളിയെന്ന് സി.പി.എം ആരോപിക്കുന്നത് പരാജയ ഭീതി കൊണ്ടാണ്. ആലപ്പുഴയില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും ലിജു വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫിന്റെ ഈ പ്രതികരണത്തോട് ഡി.സി.സി പ്രസിഡന്റ് എം.ലിജു മറുപടി പറഞ്ഞത് ഇങ്ങനെ.

പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ കാരണവും ലിജു വ്യക്തമാക്കി. വിശകലനങ്ങള്‍ നടന്നുവരികയാണ്. മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ആയിരുന്നുവെന്നും ഷാനിമോള്‍ മികച്ച വിജയം നേടുമെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button