Latest NewsElection NewsKeralaElection 2019

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇക്കാര്യം വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി പറഞ്ഞു

നേരത്തെ ഇടത് വോട്ടുകള്‍ ചിതറിപ്പോകാറുണ്ടായിരുന്നു എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തുവെന്നും എന്‍എസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അത് മുന്‍കൂട്ടി തിരിച്ചറിഞ്ഞതിനാല്‍ വേണ്ട ജാഗ്രതയെടുക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍  ഗാന്ധി വയനാട്ടില്‍ മാത്രമെ മത്സരിച്ചിട്ടുള്ളു. വയനാട്ടില്‍ മാത്രമെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായുള്ളു എന്നും കോടിയേരി ബാലകൃഷ്ണന്‍പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button