Latest NewsKerala

മദ്യപിച്ച് വാഹനമോടിച്ച യുവതി രണ്ടുപേരെ ഇടിച്ചുവീഴ്ത്തി

കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച യുവതി രണ്ട് വഴിയാത്രക്കാരെ ഇടിച്ചുവീഴ്ത്തി.കൂടാതെ വിവിധ വാഹനങ്ങളിലും യുവതി തന്റെ കാർ ഇടിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ സംസ്ഥാന പാതയില്‍ കുഴുപ്പിള്ളി ഭാഗത്തായിരുന്നു അപകടം നടന്നത്.

ഇടപ്പിള്ളി സ്വദേശിയാണ് മദ്യപിച്ച്‌ വാഹനം ഓടിച്ചത്.പലതവണ മറ്റു വാഹനങ്ങളില്‍ ഇടിക്കുകയും ഉരസുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ റോഡരികിലെ കടയില്‍ നിന്ന് പുറത്തിറങ്ങിയ എടവനക്കാട് സ്വദേശി യാസിനി (46) മകന്‍ അക്ബര്‍ (12) എന്നിവരേയും ഇടിച്ചു വീഴ്ത്തി. പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു.

ഒരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. യുവതിയും കാറും പോലീസിന്റെ കസ്റ്റഡിയിലാണ് വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഞാറയ്ക്കല്‍ എസ്‌ഐ അറിയിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും യുവതിക്കൊപ്പം കാറിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button