Latest NewsNews

ഒരു യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍

നീണ്ട ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിഖില വിമലാണ് നായിക.
നിരവധി ടീ.വി ഷോകള്‍ സംവിധാനം ചെയ്തിട്ടുള്ള ബി. സി. നൗഫല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘യമണ്ടന്‍ പ്രേമകഥ’. ആദ്യ സിനിമയെന്ന നിലയില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ കൂടി മികച്ച രീതിയില്‍ തന്നെ തന്റെ സിനിമയെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം സിനിമയുടെ വിജയത്തിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തി.
സിനിമയ്ക്ക് നല്‍കിയ എല്ലാം പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. യമണ്ടന്‍ പ്രേമകഥയുടെ രു ആഘോഷ പോസ്റ്റര്‍ പങ്കുവെച്ചിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്.

https://www.facebook.com/DQSalmaan/photos/a.373034986132319/1738601192909018/?type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button