CricketLatest NewsSports

ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ജയവുമായി മുംബൈ ഇന്ത്യൻസ്

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ എറിഞ്ഞിട്ട് മുംബൈ ഇന്ത്യൻസ്. എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന 44ആം മത്സരത്തിൽ 46 റൺസിനാണ്  ചെന്നൈയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 155 റൺസ് മറികടക്കാൻ ധോണി ഇല്ലാതെ ഇറങ്ങിയ സൂപ്പർ കിങ്സിനു കഴിഞ്ഞില്ല.17.4 ഓവറിൽ 109 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്‌ത്തി മലിംഗയും രണ്ട് പേരെ വീതം പുറത്താക്കി ക്രുനാലും, ബുംറയുമാണ് ചെന്നൈയെ വീഴ്ത്തിയത്.

അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതും(67), എവിന്‍ ലെവിസിനു(32)മാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ഡികോക്ക്(15), ക്രുനാല്‍(1) എന്നിവര്‍  പുറത്തായി. ഹര്‍ദികും(18 പന്തില്‍ 23) പൊള്ളാര്‍ഡും(12 പന്തില്‍ 13) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി സാന്‍റ്‌നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സ് 16പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 14പോയിന്റുമായി തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

CSK AND MI IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button