Latest NewsKerala

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ട് ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് കനത്ത മഴ : 9 ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ത്യന്‍മഹാസമുദ്രത്തില്‍ ശക്തമായ രണ്ട് ന്യൂനമര്‍ദ്ദം രൂപമെടുത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തമിഴ്‌നാട് തീരത്താണ് രണ്ട് ന്യൂനമര്‍ദ്ദങ്ങളും ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്.

ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിനു പുറമേ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെയോടെ ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇത് 36 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമാകും. തമിഴ്നാട് തീരത്ത് ഇത് ചുഴലിക്കാറ്റിനും കാരണമായേക്കും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും.
എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യയതയുള്ളത്. ഇവിടെയെല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

Tags

Post Your Comments


Back to top button
Close
Close