Latest NewsIndia

അവരുടെ ആ യാത്ര തടയാന്‍ ഒരമ്മയ്ക്കുമാവില്ല;ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സ്മൃതി ഇറാനി

മൂംബൈ: സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള വ്യക്തിയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കിടിലന്‍ അടിക്കുറിപ്പുകളും ചിത്രങ്ങളുമായി എത്തുന്ന സ്മൃതി ഇറാനിഇക്കുറിയെത്തിയത് വികാരനിര്‍ഭരമായ ചിത്രം പങ്കുവെച്ചാണ്

സ്മൃതി ഇറാനി കൗമാരപ്രായക്കാരായ മക്കള്‍ ദൂരേക്ക് നടന്നു പോകുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവയ്ക്കുന്നത്. മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ പഠനാവശ്യത്തിനും മറ്റുമായി അമ്മമാരെ വിട്ടു നില്‍ക്കാറുണ്ട്. മക്കളെ പിരിഞ്ഞിരിക്കാന്‍ വയ്യെന്നു പറഞ്ഞ് അവരുടെ ആ യാത്ര തടയാന്‍ ഒരമ്മയ്ക്കുമാവില്ല. അതേ മാനസീകാവസ്ഥയിലൂടെയാണ് താനും കടന്നു പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് സ്മൃതി ഇറാനിയുടെ പോസ്റ്റ്.

സ്മൃതിയുടെ മക്കളായ 17 വയസ്സുകാരന്‍ സോര്‍ ഇറാനിയും മകള്‍ 15 വയസ്സുകാരി സോയിഷ് ഇറാനിയും ദൂരേക്ക് നടന്നു പോകുന്നതിന്റെ ചിത്രമാണ് അവര്‍ പങ്കുവച്ചത്.മകന്‍ ഉപരിപഠനത്തിനായി പോകുമ്പോള്‍ തന്നെ വിട്ട് മാറിനില്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്തുള്ള വിഷമംകൊണ്ടാണ് സ്മൃതി ഇറാനി ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചതെന്നാണ് പൊതുവേയുള്ള അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button