Latest NewsIndia

പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍

ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചരണത്തിന്റെ ഭാഗമായാണ് നാമനിര്‍ദ്ദേശ പത്രികയില്‍ സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ട് പേര് നിര്‍ദ്ദേശിച്ചത്.

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍. പ്രധാനമന്ത്രി മോഡിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാരനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചരണത്തിന്റെ ഭാഗമായാണ് നാമനിര്‍ദ്ദേശ പത്രികയില്‍ സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ട് പേര് നിര്‍ദ്ദേശിച്ചത്.

രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി മോഡി കള്ളനാണ് എന്ന കോണ്‍ഗ്രസ് പ്രചരണത്തിന് മറുപടിയായാണ് ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചരണം പ്രധാനമന്ത്രിയും ബി.ജെ.പിയും തുടക്കം കുറിച്ചത്. ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ത്ത് പ്രധാനമന്ത്രി മോഡിയാണ് പ്രചരണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ട്വിറ്ററില്‍ പേര് മാറ്റിയിരുന്നു.

വാരണാസി കലക്ടറേറ്റില്‍ എത്തിയാണ് പ്രധാനമന്ത്രി മോഡി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജെ.പി നദ്ദ, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ മോഡിക്കൊപ്പം കലക്ടറേറ്റില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button