Latest NewsKeralaNattuvartha

പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ. ആലപ്പുഴയിലെ പട്ടണക്കാട് പുതിയകാവ് കൊല്ലംപള്ളി കോളനിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവുകളോ പാടുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു. സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button