Latest NewsIndia

സാധ്വിയോട് സഹാനുഭൂതി കാട്ടണം, അവര്‍ തീവ്രവാദിയല്ല ദേശീയവാദിയാണെന്ന് ബാബ രാംദേവ്

പാട്‌ന: ബിജെപിയുടെ വിവാദ സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞ ടാക്കൂറിന് പിന്തുണയുമായി യോഗ ഗുരു ബാബ രാംദേവ്. വെറും സംശയത്തിന്റെ പേരിലാണ് തീവ്രവാദിയെന്ന പേരില്‍ സാധ്വി അറസ്റ്റിലായതെന്നും അവര്‍ ശരിക്കും ദേശീയവാദിയായ സ്ത്രീയാണെന്നും രാംദേവ് പറഞ്ഞു.

പട്‌ന സാഹിബ് ലോകസഭാമണ്ഡലത്തില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിനൊപ്പം നോമിനേഷന്‍ സമര്‍പ്പിക്കാനായി മണ്ഡലത്തിലെത്തിയതായിരുന്നു രാംദേവ്. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളെ ഒമ്പത് വര്‍ഷം ശാരീരികവും മാനിസികവുമായി പീഡിപ്പിച്ചു. സമ്മര്‍ദ്ദം സഹിക്കാനാകാതെ അവര്‍ കാന്‍സര്‍ രോഗിയായെന്നും രാംദേവ് ചൂണ്ടിക്കാട്ടി. അവരോട് സഹാനുഭൂതിയാണ് കാട്ടേണ്ടതെന്നും രാംദേവ് മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു.

അതേസമയം ഭോപ്പാലില്‍ സാധ്വിക്കായി പ്രാരണത്തിന് എത്തുമോ എന്ന ചോദ്യത്തിന് രാംദേവ് ഉത്തരം നല്‍കിയില്ല. ഇപ്പോള്‍ പറഞ്ഞത് തന്നെ നിങ്ങള്‍ക്ക് തലക്കെട്ടുണ്ടാക്കാന്‍ ധാരാളമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അദ്ദേഹത്തിന്റെ ഉത്തരം. സാധാരണ താന്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ പോകാറില്ലെന്നും എന്നാല്‍ രാജ്യത്തിന് മോദി എന്നപോലെ പാട്‌നക്ക് രവിശങ്കര്‍ പ്രസാദ് മംഗളകാരിയായതിനാലാണ് എത്തിയതെന്നും ബാബ രാംദേവ് പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close