Latest NewsIndia

ബി.ജെ.പി നേതാവ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

ഡല്‍ഹി•ബി.ജെ.പിയുമായുള്ള 20 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് കൃഷന്‍ കുമാര്‍ സെഹ്ര്‍വാത് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. എ.എ.പി നേതാവ് രാഘവ് ചധ കൃഷന്‍ കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ചധയ്ക്ക് പുറമേ മുതിര്‍ന്ന എ.എ.പി നേതാവും രാഷ്ട്രീയ കാര്യ സമിതി അംഗമായ ദുര്‍ഗേഷ് പതക്, തുഗ്ലക്കാബാദ് എം.എല്‍.എ സഹിറാം പെഹല്‍വാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായുള്ള മുഖ്യമന്ത്രി അരിവിന്ദ് കെജ്‌രിവാളിന്റെ നയങ്ങളിലും ഭരണ നിര്‍വഹണത്തിലും നേതൃത്വത്തിലും പ്രചോദനം ഉള്‍ക്കൊണ്ടാണ് എ.എ.പിയിലേക്ക് വന്നതെന്ന് കൃഷന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button