Bikes & ScootersLatest NewsAutomobile

പുതിയ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറായി ഹീറോ മോട്ടോർകോർപ്

നീണ്ട കാത്തിരിപ്പ് ഇനി വേണ്ട പുതിയ എക്സ്പള്‍സ് 200, 200 T മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറായി ഹീറോ മോട്ടോർകോർപ്.   മെയ് ഒന്നിന്  ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

ഉയര്‍ന്ന വിന്‍ഡ്സ്‌ക്രീന്‍, വയര്‍ സ്പോക്ക് വീലുകള്‍,വട്ടത്തിലുള്ള ഹെഡ്‍ലാംപ്, വീതികൂടിയ ഹാന്‍ഡില്‍ബാർ, വലിയ പാനിയറുകൾ,ലഗ്ഗേജ് റാക്ക് എന്നിവയാണ് എക്സ്പള്‍സ് 200ന്റെ പ്രത്യേകതകൾ. ഓഫ്റോഡിങ് ശേഷി മുന്‍നിര്‍ത്തി 220 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 21 ഇഞ്ചും 18 ഇഞ്ചുമാണ് എക്സ്പള്‍സ് 200 -ലെ ടയറുകളുടെ വലിപ്പം.

ടൂററായതുകൊണ്ട് അലോയ് വീലുകളാണ് എക്സ്പള്‍സ് 200T പതിപ്പില്‍ നൽകുക.17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളിൽ മുന്നില്‍ എംആര്‍എഫ് നൈലോഗ്രിപ്പ് സാപ്പര്‍ ടയറും പിന്നില്‍ എംആര്‍എഫ് REVZ-S ടയറുമാകും നൽകുക. എക്സ്പള്‍സ് 200 -നെ അപേക്ഷിച്ച് എക്സ്പള്‍സ് 200T -യ്ക്ക് 30 mm ഗ്രൗണ്ട് ക്ലിയറന്‍സ് കുറവായിരിക്കും. പുതിയ ബൈക്കുകള്‍ക്ക് ഒന്നുമുതല്‍ 1.1 ലക്ഷം രൂപ വരെയായിരിക്കും പ്രതീക്ഷിക്കാവുന്ന വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button