Nattuvartha

അനധികൃതമായി വിദേശമദ്യം കടത്തിയ മധ്യവയസ്ക്കൻ പോലീസ് പിടിയിൽ

സംശയാസ്പദമായി ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മദ്യ കുപ്പികളുമായി ടോമി വലയിലായത്

അടിമാലി: അനധികൃതമായി വിദേശമദ്യം കടത്തിയ മധ്യവയസ്ക്കൻ പോലീസ് പിടിയിലായി. 15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കനെ അടിമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടിമാലി ഒഴുവത്തടം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ ടോമിയെയാണ് പിടിയിലായത്. ഇയാള്‍ മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

അടിമാലി കൊച്ചി ധനുഷ്‌ക്കോടി ദേശിയ പാതയില്‍ കാംകോ ജംഗ്ഷന് സമീപം സംശയാസ്പദമായി ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മദ്യ കുപ്പികളുമായി ടോമി വലയിലായത്. വാഹനത്തിന്റെ ഡ്രൈവിംങ്ങ് സീറ്റിനടിയില്‍ സഞ്ചിക്കുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. അടിമാലി ടൗണില്‍ നിന്നും മദ്യം വാങ്ങി ഒഴുവത്തടം മേഖലയില്‍ എത്തിച്ച് കൂടിയ വില്‍പ്പനക്ക് കച്ചവടം നടത്തുകയായിരുന്നു ടോമിയുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button