Latest NewsKerala

വൃദ്ധനെ മര്‍ദ്ദിച്ച കേരള പോലീസ്; കാഴ്ച്ചയിലെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വൃദ്ധനായ ഒരാളെ പോലീസ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകമാനം പ്രചരിച്ചിരുന്നു. പോലീസുകാരന് നേരെ കനത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതോടെ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

കുറിപ്പ് വായിക്കാം

ആ വീഡിയോക്കു പിന്നിലെ വാസ്തവം ഇതാണ്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കു (ഇടതുവശത്തെ ചിത്രം) പിന്നിലെ വാസ്തവം തിരിച്ചറിയുക. ആ വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ മദ്യലഹരിയില്‍ പ്ലാറ്റ് ഫോമില്‍ മറ്റുയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതരത്തില്‍ അസഭ്യം വിളിച്ചു മോശമായി പെരുമാറിയപ്പോള്‍ അയാളെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനായി പോലീസ് ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

അതിനിടയില്‍ വൃദ്ധന്‍ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമില്‍ കടന്നുപിടിക്കുകയും, മദ്യലഹരിയില്‍ മറിഞ്ഞു വീഴുകയുമാണുണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ ആ വൃദ്ധനോട് ഒരുതരത്തിലുള്ള ബലപ്രയോഗവും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും ദൗര്‍ഭാഗ്യകരവുമാണ്. പ്രചരിപ്പിക്കപ്പെട്ട വീഡിയോയുടെ അനുബന്ധം (വലതുവശത്തെ വീഡിയോ) ശ്രദ്ധിക്കുക. പോലീസിനെതിരെയുള്ള ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ അവ പ്രചരിപ്പിക്കാതിരിക്കുക. keralapolice

https://www.facebook.com/keralapolice/videos/285030089085845/

shortlink

Related Articles

Post Your Comments

Related Articles


Back to top button