Latest NewsSex & Relationships

ഭാര്യമാരെ കൈമാറിയ സംഭവത്തില്‍ അപരിചിതമായ വസ്തുതകള്‍

കഴിഞ്ഞ ദിവസം കായംകുളത്ത് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ നാലംഗസംഘം പൊലീസിന്റെ പിടിയിലായിരുന്നു. സംഘത്തില്‍പ്പെട്ട ഒരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. സംഭവം വൈറലായതോടെ ഇത്തരം ആചാരങ്ങള്‍ നാട്ടിലുണ്ടോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയുമെല്ലാം പരസ്പരം കൈമാറുന്ന രീതികള്‍ പരമ്പരാഗത കാലം മുതലേ പലയിടങ്ങളിലും നടന്നുവരുന്നുണ്ട്. ചിലയിടങ്ങളില്‍ സാമുദായികമായ ആചാരങ്ങളുടെ ഭാഗമായോ ചിലയിടങ്ങളില്‍ സംസ്‌കാരത്തിന്റെ ഭാഗമായോ ആണ് ഇത് നടന്നിരുന്നതെങ്കില്‍ ഇന്ന് അത് ലൈംഗികതയെ ‘ലിബറലൈസ്’ ചെയ്യുന്നതിന്റെ ഭാഗമായാണ് മിക്കയിടങ്ങളിലും പിന്തുടരുന്നത്.

എന്നാല്‍ ഇവിടെയും ചില പ്രശ്നങ്ങളുണ്ട്, സമ്മതമില്ലാതെ പങ്കാളിയെ ലൈംഗികതയ്ക്ക് വേണ്ടി നിര്‍ബന്ധിക്കുന്ന രീതി യഥാര്‍ത്ഥത്തില്‍ ഈ സങ്കല്‍പത്തിലില്ല. എല്ലാവരുടെയും സമ്മതത്തോടെ പങ്കാളികളെ പരസ്പരം കൈമാറുന്നതാണ് ‘സ്വിങ്ങിങ്’. രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന മടുപ്പ്, ലൈംഗിക താല്‍പര്യമില്ലായ്മ- എന്നിവയെ എല്ലാം അതിജീവിക്കാന്‍ വേണ്ടിയാണ് ‘സ്വിങ്ങിങ്’ നടത്തുന്നത്. ഇന്ത്യയില്‍ ‘സ്വങ്ങിങ്’ വലിയ തോതില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും, സോഷ്യല്‍ മീഡിയകള്‍ വഴിയുമെല്ലാം പരസ്പരം അറിഞ്ഞും, പങ്കുവച്ചും ധാരണയിലെത്തുന്നവര്‍ എവിടെ വച്ചെങ്കിലും നടത്തുന്ന പാര്‍ട്ടികളിലോ മറ്റുമായി കൂടിക്കാഴ്ച നടത്തും. ലൈംഗികതയുമായി ബന്ധപ്പെടുന്നതോ അല്ലാത്തതോ ആയ രോഗങ്ങളില്‍ നിന്ന് മുക്തരാണ് അംഗങ്ങളെന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് പങ്കാളികളെ വച്ചുമാറും.

എന്നാല്‍ ഇതൊരിക്കലും പ്രണയമല്ല ‘സ്വിങ്ങിങി’ല്‍ അടിസ്ഥാനമായി വരുന്നതെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. പരിപൂര്‍ണ്ണമായും അത് ലൈംഗികതയെ കേന്ദ്രീകരിച്ചായിരിക്കും കറങ്ങുന്നത്. അതിനാലാണത്രേ, ‘സ്വിങ്ങിങ്’ നടത്താന്‍ ആളുകള്‍ ഏറെയും അപരിചിതരെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ വീണ്ടും കണ്ടുമുട്ടാനുള്ള അവസരം, മാനസിക സമ്മര്‍ദ്ദം, കുറ്റബോധം, ബന്ധം പുതുക്കാനുള്ള സാഹചര്യം- ഇവയെല്ലാം ഒഴിവാക്കാം.

shortlink

Post Your Comments


Back to top button