KeralaLatest News

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു വെട്ടാനല്ലേ നിങ്ങള്‍ക്ക് പറ്റൂ, ഭൂമീന്ന് വെട്ടിക്കളയണ പരിപാടി ഞങ്ങള്‍ക്കറിയാ; ബൂത്ത് ലെവല്‍ ഓഫീസറെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്ത്

കൊച്ചി : വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിന് ബൂത്ത് ലെവല്‍ ഓഫീസറെ കൊല്ലുമെന്ന് ഭീഷണി.ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു വെട്ടാനല്ലേ നിങ്ങള്‍ക്ക് പറ്റൂ, ഭൂമീന്ന് വെട്ടിക്കളയണ പരിപാടി ഞങ്ങള്‍ക്കറിയാമെന്നാണ് ദൃശ്യത്തിലുള്ളയാള്‍ ഭീഷണി മുഴക്കുന്നത്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സ്ത്രീയെ തടഞ്ഞു നിര്‍ത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. മറ്റൊരു സ്‌കൂട്ടറില്‍ വന്നയാളാണ് സ്ത്രീയെ ഭീഷണിപ്പെടുത്തുന്നത്. സംഭവം എവിടെയാണെന്ന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

https://www.facebook.com/rajeevkeralassery.p/videos/2170651689695620/

shortlink

Related Articles

Post Your Comments

Related Articles


Back to top button