KeralaLatest NewsArticleNewsWriters' Corner

ബോഡിയുടെ മുകളിലെ ടാർപ്പായ പറന്നു പോകാതിരിക്കാൻ മെറ്റൽ പെറുക്കിവെക്കേണ്ട ഗതികേട് മറ്റൊരു തൊഴിൽ മേഖലയിലുമില്ല: കുറിപ്പ്

സർക്കസിലെ കോമാളിയെ പോലെയാണ് പലപ്പോഴും റെയിൽവേ ജീവനക്കാർ

ടി ടി ഇ വിനോദിനെ യാത്രികൻ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. കലാ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന വിനോദിന്റെ മരണത്തിന്റെ വേദനയിലാണ് സഹപ്രവർത്തകർ. ഈ വേദനയെക്കുറിച്ച് നിക്സൺ ഗുരുവായൂർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

‘സർക്കസിലെ കോമാളിയെ പോലെയാണ് പലപ്പോഴും റെയിൽവേ ജീവനക്കാർ. ഇത്രയും നാൾ ജോലി ചെയ്ത തൊഴിലിടത്തെ റെയിൽ പാളത്തിൽ ചിന്നി – ചിതറി കൊല്ലപ്പെട്ടാലും പാളത്തിന്റെ നടുക്ക് കിടക്കുന്ന തൻ്റെ മൃതദേഹത്തെ നോക്കി ഹോൺ മുഴക്കി 100 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടി കൊണ്ടിരിക്കുo അതെ വണ്ടിയിൽ സഹപ്രവർത്തകർ കാഴ്ചക്കാരായി നോക്കി നിൽക്കണ്ടേ അവസ്ഥയാണ്’-എന്നും നിക്സൺ ഗുരുവായൂർ പറയുന്നു.

read also: നെഹ്‌റു കുടുംബത്തിന്റെ പ്രിയപ്പെട്ട അമേഠിയില്‍ റോബര്‍ട്ട് വാദ്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

കുറിപ്പ് പൂർണ്ണ രൂപം

സർക്കസിലെ കോമാളിയെ പോലെയാണ് പലപ്പോഴും റെയിൽവേ ജീവനക്കാർ. ഇത്രയും നാൾ ജോലി ചെയ്ത തൊഴിലിടത്തെ റെയിൽ പാളത്തിൽ ചിന്നി – ചിതറി കൊല്ലപ്പെട്ടാലും പാളത്തിന്റെ നടുക്ക് കിടക്കുന്ന തൻ്റെ മൃതദേഹത്തെ നോക്കി ഹോൺ മുഴക്കി 100 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടി കൊണ്ടിരിക്കുo അതെ വണ്ടിയിൽ സഹപ്രവർത്തകർ കാഴ്ചക്കാരായി നോക്കി നിൽക്കണ്ടേ അവസ്ഥ .. ബോഡിയുടെ മുകളിലെ ടാർപ്പായ പറന്നു പോകാതിരിക്കാൻ മെറ്റൽ പെറുക്കിവെക്കേണ്ട ഗതികേട്
മറ്റൊരു തൊഴിൽ മേഖലയിലും കണ്ടെന്നു വരില്ല….

വൈകീട്ട് ഫോണിലേയ്ക്ക് –
സനീഷ് പാർലിക്കാട്, വിബിയേട്ടൻ, അരുൺ ഇവരുടെ മൂന്നുപേരുടെ കാൾ ഒരേ സമയo കണ്ടപ്പോൾ തന്നെ മനസ്സ് ഒന്നു പിടച്ചു , എന്തോ ഒരു അപകടം സംഭവിച്ചിട്ടുണ്ട്
മനസ്സ് പറഞ്ഞു.
സനീഷാണ് തിരിച്ചു വിളിച്ചപ്പോൾ ഫോൺ എടുത്തത് ഒരു tte യെ ട്രെയിനിൽ നിന്ന് യാത്രക്കാരൻ തള്ളിയിട്ടു ട്രെയിൻ കേറി ആള് മരിച്ചുവെന്ന് തോന്നുന്നു ആ നിലയിലായിട്ടുണ്ട് വിനോദ് എന്നാണ് പേര് എന്നു പറഞ്ഞു.

ആ സമയത്ത് തന്നെയാണ് TTE റഷീദിക്ക വിളിക്കുന്നത് കാര്യം ഞാൻ അറിയിച്ചു
,എറണാകുളം TTE വിനോദ് കൊല്ലപ്പെട്ടു, മനസ്സിൽ തടിയുള്ള വിനോദിൻ്റെ മുഖം മാത്രം,
ഒരു പ്രോഗ്രാമിൽ നിന്നും
ഭാര്യേയും കുട്ടികളെയും വേഗം വീട്ടിൽ എത്തിച്ചു, എന്തു പറ്റി എന്ന ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കാത്തു നിൽക്കാതെ ഇറങ്ങിയ എൻ്റെ മുഖത്തു നിന്നും- കണ്ണുകളിൽ നിന്നും അവൾ ഉത്തരം വായിച്ചെടുത്തിട്ടുണ്ടാവും – ട്രാക്കിൽ പൊലിഞ്ഞു പോയ ജീവിതങ്ങളുടെ ലിസ്റ്റ് വർഷാവർഷം പുതുക്കുന്ന എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഒരു സാധാരണ തൊഴിലാളിയുടെ ഭാര്യയ്ക്ക് അത് മനസ്സിലാവും എന്ന് എനിക്കുറപ്പുണ്ട്,
ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിൽ വരുന്നവരെയുള്ള അവരുടെ പ്രാർത്ഥനകളിൽ ഞങ്ങൾ ഭർത്താക്കൻമാർ അല്ലാതെ ഒന്നുമുണ്ടാവില്ല ആ പാവങ്ങൾക്ക്…

വെളപായ മേൽപാലാത്തിന്റെ അടിയിലേക്ക് ലക്ഷ്യമാക്കി ഗുരുവായൂർ നിന്നും പുറപ്പെട്ടു ,പ്രമോദ്ദേട്ടന്റെ വിളി –
കേച്ചേരിയിൽ നിന്നും ബുള്ളറ്റ്റിന്റെ
പുറകിൽ മൂപ്പരും .

ടാർപ്പായകൊണ്ട് മൂടിയിട്ട വിനോദേട്ടന്റെ ചിതറിയ ശവശരീരം പലയിടങ്ങളായി കിടക്കുന്നു, അറ്റു പോയ മുട്ടുകാലും കാൽപത്തിയും – മറ്റു ഭാഗങ്ങളും
അതിന്റെ മുകളിലൂടെ ട്രെയിൻ തെക്കോട്ടുപോയികൊണ്ടിരിക്കുന്നു…

ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്ര ആ സിനിമ നടൻ കൂടിയായ വിനോദേട്ടൻ ട്രാക്കിൽ സിനിമ കഥ വെല്ലുംപോലെ യാഥാർഥ്യമാക്കുന്നു…

സ്ക്രീൻ പൊട്ടിയ
ഫോണിലേക്ക് നിറയെ ഫോൺ വിളികൾ വന്നുകൊണ്ടിരിക്കുന്നു…
ഇനി ആ ശബ്ദം ഇല്ലെന്ന് അറിയാതെ പലരും വിളിച്ചുകൊണ്ടിരിക്കുന്നു

ഇന്ത്യൻ റെയിൽവേക്കു വേണ്ടി അഹോരാത്രം പണിയെടുത്ത ആ റെയിൽവേകാരൻ്റെ
ഹാൻഡ്ബാഗ്, tte ബുക്ക്‌ ടാഗ് ,
ഐഡികാർഡ്, ഷൂ, ചാവി ,മൊബൈൽ, ഡൌൺ ട്രാക്കിൽ രക്തം പുരണ്ട് ചിതറി കിടക്കുന്നു. പോലീസും സഹപ്രവത്തകരായ ഞങ്ങൾ സഹപ്രവർത്തകർ
അനിലും, സനീഷും, സൈമനും ചേർന്ന് ടോർച് അടിച്ചു
ഇതൊക്കെ പെറുക്കി കൂട്ടുന്നു
ചിതറിയ ശരീരഭാഗങ്ങൾ പെറുക്കികൂട്ടി ഒരു കവറിലേക്ക് മരിച്ചു കിടക്കുന്ന വിനോദിന്റെ ശവശരീരത്തിന്റെ മുകളിലെ ടാർപായയുടെ അരികിൽ, അപ്പോളും നിലക്കാത്ത ഫോൺവിളികൾ വന്നുകൊണ്ടിരിക്കുന്നു, ചാനലുകാരുടെ തിക്കും തിരക്കും വേറെ അവരുടെ കഥകളും വിവരണങ്ങളും സമൂഹം അറിയുന്നു..

3 മണിക്കൂർ കഴിഞ്ഞിട്ടും ബോഡി കൊണ്ടുപോവാൻ ഒരു നടപടിയും റെയിൽവേ, പോലീസ് എന്നിവർ ചെയ്യുന്നില്ല മതിയായ വെളിച്ചം വന്നിട്ടില്ല ഞാനും സജിത്തും സനീഷും പോലീസ് അധികാരികളോട് കടുത്തഭാഷയിൽ സംസാരിച്ചു റെയിൽവേ പോലീസിനോടും grp യോടും കയർക്കേണ്ടി വന്നു
റെയിൽവേക്കു വേണ്ടി പണിയെടുത്ത ഒരു ജീവനക്കാരന്റ ബോഡിക്ക് ഒരു മര്യാദപോലും നൽകാതെ 100 സ്പീഡിൽ ട്രെയിൻ പോയികൊണ്ടിരിക്കുന്നു അപകടം സംഭവിച്ച സ്ഥലത്ത് കോഷനിൽ (പതുക്കെ )
പോകാൻ പോലും റെയിൽവേ നടപടി എടുത്തില്ല
ട്രാക്കിലും പരിസരത്തും
100 കണക്കിന് ആളുകളും മറ്റൊരു അപകടം ഉണ്ടാവാതെ പോയത് ജീവനക്കാരായവരുടെ ഇടപെടൽ മൂലം…

വാർഡ് ജനപ്രതിനിധി വന്നില്ല എന്ന പേരിൽ വീണ്ടും ബോഡി എടുക്കാതെ നീട്ടി കൊണ്ടുപോകുന്നു.. അപ്പോൾ തന്നെ ഞാൻ ഈ ദുരന്തം അവിടെത്തെ MLA സേവിയർ ചിറ്റലപളിയെ അറിയിക്കുന്നു ഒരു മീറ്റിംഗിൽ നിന്നും അതിവേഗത്തിൽ ഓടിയെത്തുന്നു.. വിഷയങ്ങളിൽ ഇടപെടുന്നു മതിയായ വെളിച്ചവും പഞ്ചായത്തിലെ അടുത്ത് ആളുകൾ മതിയെന്ന നിയമ വശം പറഞ്ഞു തരുന്നു MLA വന്നപ്പോളാണ് ബോഡി എടുക്കണമെന്ന തീരുമാനം വേഗത്തിലാക്കിയത് ,
അല്ലെങ്കിൽ ആ ബോഡി ചിലപ്പോൾ നേരം വെളുക്കും വരെ ട്രാക്കിന്റെ നടുവിൽ കിടന്ന വിനോദിനെ നോക്കി അപ്പുറം ഇപ്പുറം തെക്കോട്ടും വടക്കോട്ടും തീ വണ്ടി കൂകി പോയേനെ… കുത്തിനിറച്ച യാത്രക്കാരുമായി പതിവുപോലെ..

മണിക്കൂറുകൾ കഴിഞ്ഞിട്ടും റെയിൽവേയുടെ ഭാഗത്തു നിന്നും ഗസ്റ്റഡ് ഓഫീസർ പോലുo പുലർച്ചെവരെ വന്നില്ല എന്നത് ആ ജീവനക്കാരനോട് കാണിക്കുന്ന നീതികേട് മാത്രമാണ്…

ആംബുലെൻസിൽ കയറ്റിയ ബോഡി
മോർച്ചറിയുടെ ഫ്രീസറിലേക്ക് ഞാനും സൈമനും,
സജിത്തും, സനീഷും, അരുൺ എംബിയും
ചേർന്ന്
ആ തണുപ്പിലേക്ക് വിനോദേട്ടനെ റെയിൽവേയുടെ മികച്ച സേവകനെ കിടത്തുന്നു
നമ്പർ 8 അതായിരുന്നു
ഫ്രീസറിന്റ നമ്പർ..
ഫ്രീസറിൽ കേറ്റുബോൾ
പാതി ടാർപ്പായ നീങ്ങി ആ മുഖം ഒന്നുടെ കണ്ടു നിസ്സഹായതയുടെ മരണമുഖം…
ഫ്രീസറുകളുടെ നമ്പർ മാറുന്നുവെന്നേ ഉള്ളു റെയിൽവേക്കാർ പുതിയ നമ്പറിലേക്ക് വന്നു കൊണ്ടിരിക്കുന്നു..
തൃശൂരിലെ മോർച്ചറികൾ
റെയിൽവേ ഓപ്പൺ ലൈൻ ജീവനക്കാരുടെ പരിചിത ഇടങ്ങളായി

മണിക്കൂട്ടേട്ടൻ (ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ )
പ്രസൂൺ (Ccc)
മനോജ്‌ (ഡെപ്യൂട്ടി SMR )
സഖാവ് സനീഷ് പാർലിക്കാട്,
സജിത്ത് വേണുഗോപാൽ, അരുൺ എംബി, പ്രമോദ് ers, സൈമൺ, എന്നിവർ ഇന്നലെ ബോഡി ഫ്രീസറിൽ വെച്ചതിനു ശേഷം കുറച്ചു നേരം വേദനകൾ പങ്കുവെച്ചു പോസ്റ്റ്‌മാർട്ടത്തിന്റെ കാര്യങ്ങൾ തീരുമാനിച്ചു പുലർച്ചെ
2 മണിക്ക്
പിരിഞ്ഞത്…
ഗുരുവായൂർ വീട് എത്തും വരെ നിസഹായതയുടെ ചോര പുരണ്ട മരണമുഖം എന്നിൽ ഞാൻ കാണുന്നുണ്ടായിരുന്നു…

വീട് എത്തി കുളിച് ഡ്രെസ് മാറി ധനേഷിനെ എടുത്ത് വീണ്ടും മെഡിക്കൽ കോളേജിലേക്ക് ഇൻകെ സ്റ്റ്മായി സഹകരിച്ചു
പോസ്റ്റ്മോർട്ടം,
കഴിഞു
ഡ്രസിങ് റൂമിലേക്ക് ജീവന്റെ തുടിപ്പിലാത്ത സിനിമക്കാരനെ ഒരു നോക്ക് കാണുവാൻ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് ഞങൾ സഹപ്രവർത്തകർക്ക്
മേക്കപ്പ്മാന്റെ റോൾ
അപ്പോളും
ടാർപായായിലെ കിടത്തിയ ചോര പുരണ്ട മരണമുഖം എന്നെ നോക്കുന്നുണ്ടായിരുന്നു,

വൈകീട്ട് മഞ്ഞുമലിലെ പുതിയ വീട്ടിലേക്ക് തൃശ്ശൂരിന്റെ മണ്ണിൽ നിന്നും വിനോദേട്ടൻ യാത്ര തിരിച്ചു ആംബുലെൻസിൽ പോലീസ് എസ്കോർട്ടോട് കൂടെ ..
(ഞാൻ മനസ്സിൽ പറഞ്ഞു ഡ്യൂട്ടിയിൽ മതിയായ rpf സുരക്ഷ ഉണ്ടെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു )
മഞ്ഞുമൽബോയ്സ്
മരണത്തിൽ നിന്നും രക്ഷപെട്ടു..
ഉറ്റ ചങ്ങാതികൾ രെക്ഷപെടുത്തി
പക്ഷെ മഞ്ഞുമലിലെ റെയിൽവേക്കാരൻ, സിനിമക്കാരൻ വിനോദേട്ടൻ ഗുണകെവിനെക്കാൾ അപകടം പിടിച്ച റെയിൽവേ ട്രാക്കിൽ നിമിഷ വേഗത്തിൽ ചിതറിപോയി..
ഈ അടുത്ത വർഷങ്ങളിൽ ജീവനക്കാരായ 14 പേരാണ് ട്രാക്കിൽ ട്രെയിൻ തട്ടി തിരുവനന്തപുരം ഡിവിഷണലിൽ കൊല്ലപ്പെട്ടത്

ഇനി മഞ്ഞുമൽ
വിനോദേട്ടന്റെ ഓർമ്മകൾ
കൂടിയാണ്.. ❤️

ഹർഷനും, പ്രമോദ്ധട്ടനും, ഇപ്പോൾ ഇതാ വിനോദേട്ടനും മൂന്നും ട്രെയിൻ തട്ടിയ മരണങ്ങൾ കൊലപാതകങൾ

ചോദ്യങ്ങൾ തുടരും
Ticket ടിക്കറ്റ് എടുക്കാതെ കേറതിരിക്കാൻ മാർഗ്ഗമുണ്ടോ?
മതിയായ Rpf ഉണ്ടോ?
ജീവനക്കാർക്ക് സുരക്ഷ ഉണ്ടോ?
ട്രാക്ക് ജീവനക്കാർക്ക് രക്ഷക് ഉണ്ടോ?
സ്ത്രീ ജീവനക്കാർക്ക് സുരക്ഷ ഉണ്ടോ?
സർക്കസിലെ കോമാളികളെ പോലെ റെയിൽവേ ജീവനക്കാർ കൊല്ലപെട്ടുകൊണ്ടിരിക്കു ന്നു,….
ചോദ്യം ചെയുക തന്നെയാണ് മാർഗം…

രജനികാകാൻന്ത്‌യെന്ന കൊലപാതകി മാത്രമല്ല നമ്മളെ ചവിട്ടി കൊല്ലുന്നത്
ഈ സിസ്റ്റം കൂടിയാണ്.. എത്രെയോ മുന്നേയുള്ള
ഇന്നലെകളിൽ സംഭവിക്കേണ്ടത് ഇന്ന് വിനോദിൽ വന്നു നിൽക്കുന്നു ഇനിയും ആവർത്തിക്കും..
ഞാൻ നിങ്ങൾ നമ്മൾ ഇന്ന് നാളെ അല്ലെങ്കിൽ മറ്റന്നാൾ
ഒരുപാആട് ജീവിതങ്ങൾ

റെയിൽവേക്കാരന്റെ
ശുഭയാത്ര മരണത്തിലേക്ക്
തൊഴിലാളിഐക്യം
ജീവൻ രക്ഷിക്കാൻ

നിക്സൺ ഗുരുവായൂർ
DREU തൃശൂർ സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button