Latest NewsIndia

വിനോദയാത്രയ്ക്ക് ഗോവയില്‍ എത്തിയ 25കാരി കൊല്ലപ്പെട്ട നിലയില്‍

പനാജി: ഹിമാചല്‍ പ്രദേശില്‍ നിന്നും ഗോവയിലെത്തിയ 25കാരിയായ യുവതി ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. അല്‍ക സൈനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയും കാമുകനും ഏപ്രില്‍ 20നാണ് നോര്‍ത്ത് ഗോവയിലെ കടലോര ഗ്രാമമായ അര്‍പോറയിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്തത്. ശനിയാഴ്ച ഹോട്ടലിലെ ശുചീകര ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് അല്‍ക്കയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ കഴുത്തിന് കുത്തേറ്റതായി കണ്ടെത്തി. മൃതദേഹം ഗോവ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് പേര്‍ അല്‍ക്കയുടെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്. ഈ രണ്ടു പേര്‍ക്കും സുഹൃത്തിനും വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close