Latest NewsKerala

പിഞ്ചുകുഞ്ഞ് വീടിനുള്ളില്‍ മരിച്ച നിലയില്‍: ദുരൂഹത

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു

ചേര്‍ത്തല: ഉറങ്ങിക്കിടുന്ന പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും പതിനഞ്ചുമാസമായ മകള്‍ ആദിഷയാണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും
പ്രദേശവാസികളും ചേര്‍ന്ന് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരരണം സംഭവിച്ചിരുന്നു. അതേസമയം മരണത്തില്‍ ഡോക്ടര്‍മാര്‍ ദുരൂഹത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പോലീസെത്തി വിശദമായ പരിശോധന നടത്തി.

അതേസമയം പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്തിയില്ല.ഞായറാഴ്ച വണ്ടാനത്ത് പൊലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ മൃതദേഹപരിശോധന നടത്തും. അതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

ഉച്ചവരെ കോളനിയില്‍ ഓടികളിച്ചിരുന്ന കുട്ടിയെയ് ഒന്നരയോടെയാണ് ചലനമറ്റനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button