Latest NewsNewsIndia

സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച് ഹരിയാനയില്‍ നിന്ന് നിര്‍ണായക തെളിവ്

സൊനാലിയ്ക്ക് രണ്ടു പേര്‍ വിഷം നല്‍കിയെന്ന നിഗമനത്തിലാണ് പോലീസ്

ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച് കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച് ഗോവ പോലീസ്. ഹരിയാനയില്‍ അന്വേഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഗോവ പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Read Also: മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ ചത്ത സംഭവം: കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയില്‍ എത്തിയ സൊനാലിയെ റിസോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൊനാലിയ്ക്ക് രണ്ടു പേര്‍ വിഷം നല്‍കിയെന്ന നിഗമനത്തിലാണ് പോലീസ്. മീത്താമെറ്റാമൈന്‍ എന്ന രാസവസ്തു സൊനാലിയ്ക്ക് നല്‍കിയെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അന്‍ജുനാ എന്ന റിസോര്‍ട്ടിലെ കുളിമുറിയില്‍ നിന്നാണ് സൊനാലിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങളില്‍ സ്വയം നടക്കാനാകാത്തതിനാല്‍ സൊനാലിയെ താങ്ങിയെടുത്ത് രണ്ടുപേര്‍ പോകുന്നത് വ്യക്തമാണ്. ഇതുപ്രകാരം സഹായികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഗോവ പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മകള്‍ യശോധര സിബിഐയ്ക്ക് കേസ് കൈമാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഗോവ പോലീസും ഹരിയാന പോലീസും സംയുക്തമായിട്ടാണ് കേസ് അന്വേഷിക്കുന്നത്. ആഗസ്റ്റ് 22ന് പത്തുദിവസത്തെ ഷൂട്ടിംഗിനായിട്ടാണ് സൊനാലി ഹരിയാനയിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍, ഗോവയില്‍ സോനാലിയുടെ മരണം സംഭവിച്ച റിസോര്‍ട്ടില്‍ ആകെ രണ്ടു ദിവസത്തേയ്ക്കു മാത്രമാണ് മുറി ബുക്ക് ചെയ്തിരുന്നുള്ളു എന്ന് ഗോവ പോലീസ് കണ്ടെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button