Latest NewsIndia

സൊനാലി ഫൊഗട്ടിനെ നിര്‍ബന്ധിച്ച് ലഹരി പദാർത്ഥം കഴിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പനാജി: ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് ഗോവയിലെ ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ലഹരി കുടിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. കഴിഞ്ഞ ദിവസം നടക്കാന്‍ കഴിയാതെ സൊനാലിയെ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലഹരി വസ്തു കുടിപ്പിക്കുന്ന ദൃശ്യവും പുറത്തായത്.

കേസുമായി ബന്ധപ്പെട്ട് സൊനാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് സുധീര്‍ സഗ്‌വാന്‍, സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൊനാലിയെ നിര്‍ബന്ധിച്ച് ലഹരിമരുന്ന് കഴിപ്പിച്ചതായി പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് വടക്കന്‍ഗോവയിലെ കുര്‍ലൈസ് റെസ്‌റ്റോറന്റ് ഉടമ എഡ്വിന്‍ നൂനസ്, ലഹരിവില്‍പ്പനക്കാരന്‍ ദത്തപ്രസാദ് ഗാവോങ്കര്‍ എന്നിവരെ ശനിയാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് എന്തോ ലായനി ബലമായി വായില്‍ ഒഴിച്ച് കൊടുക്കുന് സിസിടിവി ദൃശ്യം പുറത്തായത്. മരണത്തിനുമുമ്പ് സൊനാലി കുര്‍ലൈസ് റെസ്റ്റോറന്റിലെ അത്താഴവിരുന്നിലാണ് പങ്കെടുത്തത്. മയക്കുമരുന്ന് കലര്‍ത്തിയ മദ്യം കഴിച്ചശേഷം സ്വബോധം നഷ്ടപ്പെട്ടനിലയിലായിരുന്നു സൊനാലിയെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.

പുലര്‍ച്ചെ നാലരയോടെ ശൗചാലയത്തിലേക്കുപോയ മൂന്നുപേരും രണ്ടുമണിക്കൂറിനുശേഷമാണ് റെസ്റ്റോറന്റില്‍ തിരിച്ചെത്തിയത്. സൊനാലിയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button