Latest NewsIndia

സൊണാലിയുടെ കൊലപാതകത്തിൽ മറ്റൊരു ട്വിസ്റ്റ്: സഹായികളിൽ ഒരാളുടെ ഭാര്യയാണെന്ന രേഖ കണ്ടെത്തി

പനാജി : ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിൻറെ ദുരൂഹ മരണത്തിൽ വീണ്ടും ട്വി​സ്റ്റ്. സൊണാലി നേരത്തെ അറസ്റ്റിലായ മാനേജരിൽ ഒരാളുടെ ഭാര്യയാണെന്നുള്ള രേഖകൾ പൊലീസിന് ലഭിച്ചു. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. സൊണാലിയുടെ ബന്ധുക്കൾ ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു.

സൊണാലിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു. ഇത്തരത്തിൽ വ്യാജമായി ഉണ്ടാക്കിയതാണോ ഈ രേഖ എന്നാണ് പോലീസ് തിരയുന്നത്. അതേസമയം ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറ​സ്റ്റിലായിരുന്നു.

ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന ഗോവയിലെ ക്ലബ്ബിന്റെ ഉടമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ് പിടിയിലായത്. ക്ലബ്ബിന്റെ ശുചിമുറിയിൽ നിന്ന് മയക്കുമരുന്നും പോലീസ് കണ്ടെടുത്തു. ക്ലബിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ഉടമയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button